ഇന്ത്യയിലെ ചെറുനഗരങ്ങളേക്കാള്‍ സുരക്ഷിതം ബംഗളൂരു; പറയുന്നത് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (16:17 IST)
ഇന്ത്യയിലെ ചെറുനഗരങ്ങളേക്കാള്‍ ബംഗളൂരു സുരക്ഷിതമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2015ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയും പാട്‌നയും ആണ് ഏറ്റവും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ക്രൈം നഗരങ്ങള്‍. മൂന്നാമതാണ് ബംഗളൂരുവിന്റെ സ്ഥാനം. 
 
നഗരമേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ എണ്ണത്തെ കുറ്റകൃത്യങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കണ്ടെത്തുന്നത്. കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ എന്നിവയുടെ എണ്ണത്തില്‍ മൂന്നാമതാണ് ബംഗളൂരുവിന്റെ സ്ഥാനം. പക്ഷേ, കുറ്റകൃത്യങ്ങള്‍ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗളൂരുവിനേക്കാള്‍ മോശപ്പെട്ടതാണ് രാജ്യത്തെ പല ചെറുനഗരങ്ങളും.
 
ബംഗളൂരു നഗരത്തില്‍ 201 ആളുകള്‍ കൊല്ലപ്പെട്ട 188 കൊലപാതക കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിക്കും പാട്നയ്ക്കും തൊട്ടുപിന്നിലാണ് ഇത്. ഡല്‍ഹിയില്‍ 464 കേസുകളിലായി 490 പേരും പാട്നയില്‍ 230 കേസുകളിലായി 230 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, ജനസംഖ്യയുമായി കൊലപാതകം കണക്കാക്കുമ്പോള്‍ ഓരോ ലക്ഷത്തിനും 2.2 കേസുകള്‍ എന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍, പാട്നയില്‍ ഇത് 11.3 ഉം മീററ്റില്‍ 5.8 ഉം ജോധ്‌പുരില്‍ 5.1 ഉം ഡല്‍ഹിയില്‍ 4.1 ഉം ആണ്.
Next Article