ധോണിക്ക് പിന്തുണയുമായി ബിസിസിഐ രംഗത്ത്. ഒരു പരമ്പര നഷ്ടമായതിന്റെ അടിസ്ഥാനത്തില്‍ മാത്രം ധോണിയുടെ ക്യാപ്റ്റന്‍സി വിലയിരുത്തരുതെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കുര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന ക്യാപ്റ്റനാണ് ധോണി എന്ന കാര്യം അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരാരും മറക്കരുതെന്നും ഠാക്കുര്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ മൂന്ന് ഏകദിനങ്ങളും ഇന്ത്യ തോറ്റിരുന്നു. അതോടെ പരമ്പര നഷ്‌ടമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ധോണിയുടെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ധോണിക്ക് അനുകൂലമായി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ അഭിപ്രായമറിഞ്ഞ ശേഷം മാത്രമേ ജസ്റ്റിസ് ലോധാ സമിതിയുടെ ശുപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കുയെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി