ആർ ബി ഐയുടെ പുതിയ ഉത്തരവ്; ഒരാൾക്ക് ഒരു തവണ മാത്രം പണം മാറ്റിവാങ്ങാം, ബാക്കി തുക ബാങ്കിൽ നിക്ഷേപിക്കാം

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (11:25 IST)
ജനങ്ങളെ ഇരുട്ടിലാക്കുന്ന നടപടികളാണ് ആർ ബി ഐ മുന്നോട്ട് വെക്കുന്നതെ‌ന്ന് വ്യക്തം. ഒരാൾക്ക് മാറാൻ കഴിയുന്ന പണം 4000 രൂപമാത്രമാണ്. പണം കൈമാറുന്നവരുടെ വിവരങ്ങൾ നൽകണമെന്നും ആർ ബി ഐ നിർദേശിച്ചു. ഇടപാടുകാരുടെ വിവരങ്ങൾ സെർവറിൽ ചേർക്കണമെന്നാണ് ആർ ബി ഐ നൽകിയ നിർദേശം. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 24 വരെ ഒരാൾക്ക് 4000 രൂപ മാത്രമേ മാറ്റിവാങ്ങാൻ സാധിക്കുകയുള്ളു. ബാക്കി പണം അക്കൗണ്ടിൽ ഇടാൻ മാത്രമേ കഴിയൂ. 
 
യാതോരു മുന്നറിയിപ്പും ഇല്ലാതെ 500, 1000 നോട്ടുകൾ നിരോധിച്ചതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ശരിക്കും സാധാരണക്കാരാണ്. ഇന്നലെ മുതൽ പഴയനോട്ടുക‌ൾ നൽകി പുതിയ നോട്ടുകൾ വാങ്ങാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നെങ്കിലും തിരക്കുക‌ൾക്ക് ഇന്നും കുറവില്ല. ഇതിനിടെയാണ് ആർ ബി ഐയുടെ പുതിയ നിർദേശം.
 
ഒരു ദിവസം ബാങ്കുവഴി മാറ്റി വാങ്ങാവുന്ന പരമാവധി തുക 4000 രൂപയാണെന്നായിരുന്നു ഇതുവരെ ലഭിച്ചിരുന്ന നിർദേശം. ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതും അത്രയും പണം ബാങ്കുകളിൽ ഇല്ലാത്തതുമാകാം പുതിയ നിർദേശത്തിന് പിന്നിൽ എന്നുവേണം കരുതാൻ. ആർ ബി ഐയുടെ ഈ നിർദേശം സാധാരണക്കാരടക്കമുള്ള ജനങ്ങ‌‌ളെ വെട്ടിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Next Article