വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധി, അടുത്തമാസം 16ദിവസത്തെ അവധി!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ഓഗസ്റ്റ് 2023 (09:00 IST)
വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധി. അതിനാല്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. 
 
ഓഗസ്റ്റ് 27മുതല്‍ 31വരെ തുടര്‍ച്ചയായ അഞ്ചുദിവസം അവധിയാണ്. അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ 16 ദിവസം ബാങ്ക് അവധിയായിരിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍