ഓഗസ്റ്റ് മാസം 10 ദിവസം ബാങ്ക് അവധി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബുധന്‍, 2 ഓഗസ്റ്റ് 2023 (11:22 IST)
ഈ മാസം സംസ്ഥാനത്ത് 10 ദിവസം ബാങ്ക് അവധിയായിരിക്കും. ഓണം വരുന്നതുകൊണ്ടാണ് ഈ മാസം ഇത്രയും അവധികള്‍ വന്നത്. ഇതില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി വരുന്നുണ്ട്. ആ ദിവസങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 
ഓഗസ്റ്റ് ആറ് ഞായറാഴ്ചയാണ് ഈ മാസത്തിലെ ആദ്യ ബാങ്ക് അവധി. പിന്നീട് ഓഗസ്റ്റ് 13, 20, 27 തുടങ്ങിയ ദിവസങ്ങളിലും ഞായര്‍ അവധിയാണ്. 
 
ഓഗസ്റ്റ് 12 രണ്ടാം ശനിയാഴ്ചയും ഓഗസ്റ്റ് 26 നാലാം ശനി എന്നീ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. 
 
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം 
ഓഗസ്റ്റ് 28 - ഒന്നാം ഓണം (ഉത്രാടം)
ഓഗസ്റ്റ് 29 - തിരുവോണം
ഓഗസ്റ്റ് 31 - ശ്രീനാരായണ ഗുരു ജയന്തി 
 
എന്നിവയാണ് ഈ മാസത്തിലെ മറ്റ് അവധി ദിനങ്ങള്‍. 
 
ഓഗസ്റ്റ് 27 (ഞായര്‍), ഓഗസ്റ്റ് 28 (തിങ്കള്‍), ഓഗസ്റ്റ് 29 (ചൊവ്വ) തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ഈ മാസം ബാങ്ക് ജീവനക്കാര്‍ അവധി ലഭിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍