ദേശീയപതാകയെ അപമാനിച്ച സംഭവത്തില്‍ പശ്ചിമബംഗാൾ സ്വദേശി പിടിയില്‍. മുര്‍ഷിദാബാദ് ബൊക്കാറ ബേഗല്‍നഗര്‍ സ്വദേശിയായ അബ്ദുല്‍ വാഹിദാണ് മലപ്പുറത്തെ വണ്ടൂരിൽ അറസ്റ്റിലായത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് റിമാൻഡ് ചെയ്തു.
തെരുവുനായയെ ഇന്ത്യന്‍ ദേശീയ പതാക പുതപ്പിച്ച ശേഷം ബംഗ്ലാദേശ് പതാക പുതപ്പിച്ച കടുവ ഓടിക്കുന്ന ചിത്രമാണ് ഇയാള്‍ ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചത്. കൂടാതെ ദുര്‍ഗാദേവിയുടെ പ്രതിമയില്‍ നായ മൂത്രം ഒഴിക്കുന്ന ചിത്രവും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഇതിനാണ് ഇയാള്‍ക്കെതിരെ കേസ്.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ എസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ എന്‍ഐഎ ഇടപെടുമെന്നുമാണ് പുറത്തു വരുന്ന സൂചനകള്‍.