ജോലിക്കായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയ ബംഗാളികളോട് തിരിച്ച് നാട്ടിലേക്ക് തന്നെ വരാൻ ബംഗാൾ ധനമന്ത്രി അമിത് മിത്ര അറിയിച്ചു. ബംഗാളിൽ തൊഴിൽ ഇല്ലാത്തതിന്റെ പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ പോയി കഷ്ടപെടണ്ടെന്നാണ് മന്ത്രി അറിയിച്ചത്.
സി പി എമ്മിന്റെ പിൻതിരിപ്പൻ നിലപാടാണ് ബംഗാളികൾക്ക് തൊഴിലിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വന്നത്. ബംഗാളിൽ പുരോഗമനങ്ങൾ വന്നുവെന്നും മമത സർക്കാർ വന്നതിനെത്തുടർന്ന് തൊഴിൽ അവസരങ്ങൾ ഒരുപാടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിൽ പ്രശ്നത്തെത്തുടർന്ന് കേരളത്തിലേക്ക് പോയ ബംഗാളികളോട് തിരിച്ച് വരാനാണ് മന്ത്രി ആവശ്യപ്പെടുന്നത്. അതേസമയം, കേരളത്തിൽ തന്നെ കഴിയാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയും ആകാമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിൽ ഇല്ല എന്ന കാരണം കൊണ്ട് ബംഗാളിൽ നിന്നും വിട്ട് നിക്കേണ്ട എന്ന് മന്ത്രി അറിയിച്ചു.