ബജ്‌റംഗ് ദള്‍ ‘ലൌ ജിഹാദിന്‘!!!

Webdunia
തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (13:45 IST)
സംഘപരിവാറിന്റെ തീവ്ര ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത് നടപ്പിലാക്കിയ ഘര്‍ വാപസി എന്ന പുനര്‍ മതപരിവര്‍ത്തന പരിപാടിക്കു പിന്നാലെ പുതിയ വര്‍ഗ്ഗീയ അജണ്ഡയുമായി രംഗത്ത്. ' ബഹു ലാവോ ബേട്ടി ബചാവോ' എന്ന പുതിയ കാമ്പയിനാണ് വിശ്വഹിന്ദു പരിഷതിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദള്‍ തുടക്കമിടാന്‍ പോകുന്നത്. ആഗ്രയില്‍ തുടങ്ങുന്ന പദ്ധതി 'ലൗ ജിഹാദിനെ' ചെറുക്കാനാണെന്ന്‌ ബജ്‌റംഗ്‌ ദള്‍ യു.പി നേതൃത്വം പറഞ്ഞു. ആഗ്രയില്‍ തുടങ്ങുന്ന പദ്ധതി ഫെബ്രുവരിയോടെ സംസ്‌ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ്‌ തീരുമാനം.

ക്രിസ്‌ത്യന്‍ സമൂഹത്തില്‍ നിന്നും മുസ്ലീം സമൂഹത്തില്‍ നിന്നുമുളള പെണ്‍കുട്ടികളെ ഹിന്ദു വീടുകളില്‍ മരുമക്കളായി എത്തിക്കുകയാണ്‌ ഈ പദ്ധതിയിലൂടെ സംഘടന ലക്ഷ്യമിടുന്നത്. ബഹു ലാവോ ബേട്ടി ബചാവോ' പദ്ധതിയില്‍ ആരെയും വിവാഹത്തിന്‌ നിര്‍ബന്ധിക്കുന്നില്ല. അതിനാല്‍ സംഘടന തെറ്റൊന്നും ചെയ്യുന്നില്ല എന്നാണ്‌ നേതൃത്വത്തിന്റെ നിലപാട്‌.

ഹിന്ദു കുടുംബങ്ങളിലും വനിതാ കോളജുകളിലും ബഹു ലാവോ ബേട്ടി ബചാവോ' പ്രചാരണം നടത്താനാണ്‌ തീരുമാനം . കോളജുകളില്‍ വിദ്യാര്‍ഥികള്‍ വഴിയാവും പ്രചാരണം. ഇതിനായി ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന സ്ലൈഡുഷോകളും പോസ്‌റ്ററുകളും ബാനറുകളും ഉപയോഗിക്കും.പെണ്‍കുട്ടികള്‍ ലൗ ജിഹാദികളുടെ വലയില്‍ വീഴാതെ രക്ഷിക്കുകയാണ്‌ ലക്ഷ്യം.

പദ്ധതിയിലൂടെ ഹിന്ദുക്കളുടെ പരമ്പതാഗത മൂല്യം മനസ്സിലാക്കിക്കൊടുക്കാനാണ്‌ ശ്രമിക്കുന്നതെന്നും ബജ്‌റംഗ്‌ ദള്‍ യുപി നേതൃത്വം പറയുന്നു.  'ലൗ ജിഹാദി'ല്‍ മുസ്ലീം യുവാക്കള്‍ ഹിന്ദുക്കളായി നടിച്ചാണ്‌ ഹിന്ദു യുവതികളെ വിവാഹത്തില്‍ കുടുക്കുന്നത്‌. അതിനായി അവര്‍ക്ക്‌ വിവിധ ഇടങ്ങളില്‍ നിന്ന്‌ ധനസഹായവും ലഭിക്കുന്നു. എന്നാല്‍ 'ബഹു ലാവോ ബേട്ടി ബചാവോ'യില്‍ വിവാഹത്തിനായി ധനസഹായമൊന്നുമില്ല എന്നും ബജ്‌റംഗ്‌ ദള്‍ നേതൃത്വം വിശദീകരിക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.