മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി സക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് ജാമ്യം അനുവദിച്ചു. പാകിസ്ഥാനിലെ സിവില്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി എന്ന കേസിലാണ് ലഖ്വിയ്ക്ക് ജാമ്യം. രണ്ട് ലക്ഷം രൂപ കെട്ടിവെച്ചതിന് ശേഷമാണ് കോടതി ജാമ്യം നല്‍കിയത്.എന്നാല്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ലഖ്‌വി ജയിലില്‍ തുടരും.
ഹൈക്കോടതി ലഖ്വിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പാകിസ്താന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ലഖ്വിയ്ക്ക് ജാമ്യം അനുവദിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഇന്ത്യ ഉയര്‍ത്തിയത്. കഴിഞ്ഞ ഡിസംബര്‍ 18നാണ് കോടതി ലഖ്‌വിക്ക് ജാമ്യം അനുവദിച്ചത്.