രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ട് നിരോധനത്തില്‍ വന്‍ അഴിമതിയെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്. നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ അതിനെ അനുകൂലിച്ച് സംസാരിച്ചവരില്‍ ഒരാളാണ് ബാബ രാംദേവും.
മൂന്നു മുതല്‍ അഞ്ചുലക്ഷം കോടി രൂപയുടെ അഴിമതിക്ക് നോട്ട് നിരോധനം വഴിവെച്ചു. പണത്തിന്റെ വിതരണത്തിലല്ല. എന്നാല്‍, പണം അഴിമതിക്കാരുടെ കൈകളിലൂടെയാണ് ഒഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് രൂപയാണ് നോട്ടുനിരോധനത്തിലൂടെ ആളുകള്‍ സമ്പാദിച്ചത്. ബാങ്കുകള്‍ ഇത്തരത്തില്‍ അഴിമതി കാണിക്കുമെന്ന് നരേന്ദ്ര മോഡി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അഴിമതിക്കാരായ ബാങ്കുകാരുടെ കൈകളിലാണ് നരേന്ദ്ര മോഡിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യക്ഷമമായി നോട്ട് നിരോധനം നടത്താമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.