ബാബാ രാംദേവിന്റെ തലയ്ക്ക് ഒരുകോടി രൂപ ഇനാം!

Webdunia
ചൊവ്വ, 6 മെയ് 2014 (16:28 IST)
ബാബാ രാംദേവിന്റെ തലക്ക് ഒരു കോടി രൂപ ഇനാം  പ്രഖ്യാപിച്ചു കൊണ്ട് ഹോഷിയാര്‍പൂരിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി രംഗത്തെത്തി. ഭഗവാന്‍ സിംഗ് ചൌഹാനാണ് വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ സ്ഥന്നര്‍ഥിയുടെ നില പരുങ്ങലായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി ദലിത് കുടുംബങ്ങളില്‍ പോവുന്നത് മധുവിധുവിനും വിനോദത്തിനും ആണെന്ന ബാബാ രാംദേവിന്റെ പരാമര്‍ശമാണ് ഭഗവാന്‍ സിംഗിനെക്കൊണ്ട് ഇങ്ങനെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ബാബാ ദേവിന്റെ കോലം കത്തിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു വിവാദ പരാമര്‍ശം ഭഗവാന്‍ സിംഗ് ഉപയോഗിച്ചത്.

ബാബ രാംദേവിന്റെ തലയുമായി എത്തുന്നയാള്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കാന്‍ തയ്യാറാണെന്നാണ് ഇദ്ദേഹം പറഞ്ഞു നിര്‍ത്തിയത്.  ദലിത് വിഭാഗത്തെയും സ്ത്രീകളെയും അപമാനിക്കുന്ന നിന്ദ്യമായ പ്രസ്താവനയോട് ഇങ്ങനെയല്ലാതെ പ്രതിഷേധിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലത്രെ!

സ്ഥാനാര്‍ത്ഥിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ പൊലീസ് കമീഷണര്‍ നിര്‍ദേശം നല്‍കിയതൊടെ തടി രക്ഷിക്കാനുള്ള നെട്ടൊട്ടത്തിലാണത്രെ ഇദ്ദേഹം. പൊയ വാക്ക് തിരിച്ചു കിട്ടത്തതു കൊണ്ട് കക്ഷി മാധ്യമങ്ങളില്‍ നിന്ന് തല്‍കാലം അവധിയെടുത്തിരിക്കുകയാണ്.