19 മനുഷ്യർക്കൊപ്പം അവരും യാത്രയായി; ചോരയിൽ കുളിച്ച് 3 പട്ടിക്കുട്ടികൾ

ചിപ്പി പീലിപ്പോസ്
ശനി, 22 ഫെബ്രുവരി 2020 (08:20 IST)
കോയമ്പത്തൂരിനടുത്ത് അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ 19 മനുഷ്യജീവനുകൾക്കൊപ്പം മൂന്ന് പട്ടിക്കുട്ടികൾക്ക് കൂടി ജീവൻ നഷ്ടമായി. ബസിലെ യാത്രക്കാരിലാരോ കൊണ്ടുവന്നതായിരുന്നു ഇവരെ. വിദേശ ബ്രീഡിലുള്ള 4 പട്ടിക്കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. 
 
അപകടം നടക്കുമ്പോൾ ഇവരും ഉറക്കത്തിലായിരുന്നിരിക്കാം. രക്ഷാപ്രവർത്തനത്തിനെത്തിയവരാണ് ഇവരെ കണ്ടത്. മനുഷ്യർക്കൊപ്പം ബസിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു മൂന്ന് പട്ടിക്കുട്ടികൾ. നാലാമൻ ബസിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ നാലാമനെ രക്ഷപെടുത്തിയെങ്കിലും ഭയന്ന് പോയ പട്ടികുട്ടി ഓടിപോവുകയായിരുന്നു.
 
കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറുമടക്കം 19 പേരാണ് അപകടത്തിൽ മരിച്ചത്. ബസിലേക്ക് എതിരെ വന്ന കണ്ടെയ്നർ ലോറി ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്നലെ തന്നെ സംസ്കരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article