രാജ്യത്തെ എ ടി എമ്മുകള്‍ പുന:ക്രമീകരിക്കുന്ന നടപടി ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ധനകാര്യസെക്രട്ടറി ശക്തികാന്ത ദാസ്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നോട്ടുകള്‍ ലഭിക്കുന്ന തരത്തില്‍ എ ടി എമ്മുകള്‍ പുന:ക്രമീകരിക്കുന്ന നടപടി നാളെ മുതല്‍ ആരംഭിക്കും. ഇതിനായി രൂപീകരിച്ച പ്രത്യക ദൌത്യസംഘം പ്രവര്‍ത്തനം ആരംഭിച്ചു.
രാജ്യത്ത് ഉണ്ടായിരിക്കുന്ന പണദൗർലഭ്യത്തിന് അറുതി വരുത്താൻ മൈക്രോ എ ടി എമ്മുകൾ പ്രവർത്തിക്കും. എ ടി എമ്മുകളില്‍ പണം നിറയ്ക്കുന്ന നടപടി ഊര്‍ജ്ജിതമാക്കും. എ ടി എം ശൃംഖല രാജ്യത്തുടനീളം വര്‍ദ്ധിപ്പിക്കും.
പോസ്റ്റ് ഓഫീസുകൾക്ക് കൂടുതൽ പണം അനുവദിക്കും. പുന:ക്രമീകരണം പൂർത്തിയായാൽ എ ടി എമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന കൂടിയ തുക 2,500 ആകും. ഇപ്പോൾ ഇത് 2,000 ആണ് - ധനകാര്യസെക്രട്ടറി പറഞ്ഞു.