വോട്ടെടുപ്പ് സമാപിക്കുന്നതിന് 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് വിഷയം മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീനു എസ്

ശനി, 27 മാര്‍ച്ച് 2021 (13:38 IST)
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജകമണ്ഡലത്തിലേയും വോട്ടെടുപ്പ് സമാപിക്കുന്നതിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് വിഷയം ടെലിവിഷന്‍ അല്ലെങ്കില്‍ സമാന മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 1951 ലെ ജനപ്രാതിനിധ്യ നിയമം 126-ാം സെക്ഷന്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
 
സെക്ഷന്‍ 126 പ്രകാരം വീഡിയോ, ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ തെരഞ്ഞെടുപ്പ് ഫലത്തിനെ സ്വാധീനിക്കാന്‍ കഴിയുന്നതോ ആയ കാര്യങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ പാടില്ല. നിയമ ലംഘനം ഉണ്ടായാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍