യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യ നിവേദിതയും മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം നടന്നത്. ചെന്നൈ ലീലാപാലസിലേക്കുള്ള മടക്കയാത്രയിലാണ് ദുരന്തം.
കാര്‍ അപകടത്തില്‍ പെട്ട് കത്തുന്ന സമയത്ത് സ്ഥലത്തെത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈയില്‍ ഫോണില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ ലൈവിടുകയും ചെയ്തിരുന്നു. പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്ത് ശ്രദ്ധപിടിച്ച് പറ്റിയ താരമാണ് അശ്വിന്‍. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് നിവേദിത. മൈലാപ്പൂരില്‍ നിന്നെത്തിയ അഗ്നിശമന യൂണിറ്റാണ് അരമണിക്കൂര്‍കൊണ്ട് തീയണച്ചത്.