അശോക് ചവാനെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസിന് സ്റ്റേ

Webdunia
തിങ്കള്‍, 28 ജൂലൈ 2014 (15:19 IST)
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെതിരെയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

2009ലെ തെരഞ്ഞെടുപ്പില്‍ അശോക് ചവാന്‍ പണം കൊടുത്ത് വാര്‍ത്ത നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്മിഷന്‍ അശോക് ചവാന്  ജൂലൈ പതിമൂന്നിന് നോട്ടീസ് നല്‍കിയത്.

തുടര്‍ന്ന് 20 ദിവസത്തിനകം മറുപടി നല്‍കാനാണ് കമ്മിഷന്‍ ചവാനോട് ആവശ്യപ്പെട്ടത്. നോട്ടീസിനെതിരേ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബില്‍ മുഖേന ചവാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേ കേസില്‍ ബിജെപി നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്‍വി, കിരിത് സോമ്മയ്യ എന്നിവര്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.