ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്ന രണ്ട് വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഭീഷണിക്കത്ത്.അഹമ്മദാബാദിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് രണ്ട് ദിവസം മുമ്പ് ഭീഷണിക്കത്ത് ലഭിച്ചത്.
ഇന്‍സ്‌പെക്ടറായ ദിവ്യ രവിയ എസിപി കനാന്‍ ദേശായി എന്നിവരെ ഭീഷണിപ്പെടുത്തുന്നതാണ് കത്ത്. കേസുമായി മുന്നോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് കത്തിലെ ഭീഷണി. ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെയുള്ള ലൈംഗിക പീഡനക്കേസിലെ സാക്ഷിക്ക് നേരെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. പതിനാറുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിലാണ് 74 കാരനായ ആള്‍ദൈവത്തിനെതിരെ പോലീസ് കേസെടുത്തത്. ആസാറാം ബാപ്പു നിലവില്‍ ജോധ്പൂരിലെ ജയിലിലാണുള്ളത്.