ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ യമുന നദീതീരത്ത് ലോക സാംസ്കാരികോത്സവം (വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ്) സംഘടിപ്പിക്കുന്നതിന് അനുമതി നല്കിയ നടപടിക്കെതിരെ ഹരിത ട്രൈബ്യൂണല്‍. എന്തുകൊണ്ട് പാരിസ്ഥിതിക അനുമതി ഇതിനായി ആവശ്യപ്പെട്ടിട്ടില്ലെന്ന് ചോദിച്ച ട്രൈബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
യമുന തീരത്ത് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമാണോ എന്നും തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഹരിത ട്രൈബ്യൂണല്‍ പറഞ്ഞു. ഇതിനായി പാരിസ്ഥിതിക അനുമതി ആവശ്യപ്പെട്ടിട്ടില്ല. ഇത്ര വലിയ ചടങ്ങ് സംഘടിപ്പിക്കുന്നതിന് മന്ത്രാലയം അനുമതി നല്കിയിരുന്നോയെന്നും ഇക്കാര്യം ആരെങ്കിലും പരിശോധിച്ചിരുന്നോയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.
ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയെയും ട്രൈബ്യൂണൽ വിമർശിച്ചു. ബോർഡിന്‍റെ കടമ എന്താണെന്നും ഒരു കൾച്ചറൽ ഫെസ്റ്റിന്‍റെ പേരിൽ ഇത്തരം നിർമാണ പ്രവൃത്തികൾ നടത്തുന്നത് ശ്രദ്ധിച്ചിരുന്നോവെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ട്രൈബ്യൂണൽ ചോദിച്ചു.