അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു, തന്നെ കയ്യേറ്റം ചെയ്തുവെന്ന് അർണബ്, വീഡിയോ

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (09:17 IST)
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. അർണബിന്റെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ച് അർണബിനെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടൂണ്ട്. റിപ്പബ്ലിൽ ടിവി പ്രതിനിധികൾ സംഭവ സമയം അർണാബിന്റെ വീട്ടിലുണ്ടായിരുന്നു. അകത്ത് പ്രവേശിയ്ക്കുന്നതിൽനിന്നും ഇവരെ പൊലീസ് വിലക്കുകയും ചെയ്തു.
 
അർണബിന്റെ വീട്ടിലെ എല്ലാ പ്രവേശന കവാടങ്ങളും പൊലീസ് കാവൽ ഏർപ്പെടുത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. പൊലിസ് തന്നെ കയ്യേറ്റം ചെയ്തതായി അർണബ് ആരോപിച്ചു. അർണബ് ഗോസ്വാമി മുംബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമ്മീഷ്ണർ പരം ബീർ സിങ്ങ് പറഞ്ഞിരുന്നു. പിന്നാലെയാണ് അർണബിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരിയ്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article