തിങ്കളാഴ്ച അശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്തതോടെയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. വിളർച്ചയും, നിർജലീകരണവും മറഡോണ നേരിടുന്നുണ്ട്. എന്നാൽ എപ്പോൾ ശസ്ത്രക്രിയ നടത്തും എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ മറഡോണയ്ക്ക് രണ്ടുതവണ ഹൃദയാഘാതം സംഭവിച്ചിരുന്നു. രക്തസമ്മർദ്ദം ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങളും മറഡോണയെ അലട്ടുന്നുണ്ട്.