അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. കുപ്വാര ജില്ലയിലെ നൌഗാം മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു.
വെടിവയ്പ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ജൂനിയർ കമ്മിഷൻഡ് ഓഫിസറാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ട സൈനികന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ടുണ്ട്. ഈ മാസം മാത്രം പാക്കിസ്ഥാൻ 52 തവണ വെടിനിർത്തൽ കരാർ ലംഘനം നടത്തി.