ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 നവം‌ബര്‍ 2023 (10:12 IST)
ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന്‍ മരിച്ചു. അതിര്‍ത്തി സുരക്ഷാ സേനയുടെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ദന്തേവാഡ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പങ്കെടുക്കുമ്പോഴാണ് അപകടം.
 
പട്രോളിങ്ങിന് പോകാന്‍ തുടങ്ങുമ്‌ബോഴാണ് സ്‌ഫോടനം ഉണ്ടായത്. ഹെഡ് കോണ്‍സ്റ്റബിള്‍ ബല്‍ബീര്‍ ചന്ദ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദിനെ ദന്തേവാഡ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article