അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 മാര്‍ച്ച് 2023 (08:46 IST)
അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നു വീണത്. അസാമിലേക്കുള്ള യാത്രയ്ക്കിടെയാണ് പര്‍വ്വത മേഖലയില്‍ വച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നത്. നാട്ടുകാരാണ് അപകടവിവരം സൈന്യത്തെ അറിയിച്ചത്. 
 
ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. എങ്കിലും പൈലറ്റിനും കോപൈലറ്റിനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article