സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെതിരെ ഫത്‌വ

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (16:18 IST)
പ്രശസ്ത ഇന്ത്യന്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെതിരെ മുസ്ലീം സംഘടനയായ റാസ അക്കാദമി ഫത്‌വ പുറപ്പെടുവിച്ചു. മുഹമ്മദ് നബിയുടെ കഥപറയുന്ന മജീദ് മജീദിയുടെ ഇറാനിയന്‍ ചിത്രം മുഹമ്മദ് മെസഞ്ചര്‍ ഓഫ് ഗോഡിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചതാണ് ഫത്‌വ  പുറപ്പെടുവിക്കാന്‍ കാരണം.

ചിത്രത്തിന്റെ സംവിധായകൻ മജീദ് മജീദിക്കുമെതിരെ ഫത്വ പുറത്തിറക്കിയിട്ടുണ്ട്.
ചിത്രം മുസ്ലീങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഫത്‌വയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സിനിമയില്‍ നബിയുടെ ചിത്രങ്ങളില്ലെന്നും ശബ്ദവും നിഴലും മാത്രമാണുള്ളതെന്നും സംവിധായകന്‍ മജീദ് മജീദി വ്യക്തമാക്കിയിരുന്നു.