ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്‌കറെ തയിബയുടെ ഡിവിഷനല്‍ കമാന്‍ഡറായ അന്‍വര്‍ ഫായിസിനെയാണ് സുരക്ഷാ സേന വധിച്ചത്. തിങ്കളാഴ്ച ജമ്മു കശ്മീരിലെ രജൗറിയില്‍ വച്ച് ബിഎസ് എഫും സൈന്യവും നടത്തിയ സംയുക്തനീക്കത്തിലാണ് ഇയാളെ വധിച്ചത്.
2013 ജനുവരി എട്ടിനാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത് .ലാന്‍സ് നായിക് ഹോംരാജിനെയാണ് ഫായിസ് കൊലപ്പെടുത്തിയ ശേഷം തലയറുത്തു മാറ്റുകയായിരുന്നു. ഇതുകൂടാതെ തലയറുക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു.
എ.കെ-47 റൈഫിളുകള്‍, ഇന്ത്യയുടെയും പാകിസ്ഥാന്റെയും കറന്‍സികള്‍, കുഴിബോംബുകള്‍, വയര്‍ കട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പാക് നിയന്ത്രണരേഖയോട് ചേര്‍ന്ന് പട്രോളിംഗ് നടത്തുമ്പോഴാണ് ഹേംരാജ് കൊല്ലപ്പെടുന്നത്. ഹേംരാജിനോടൊപ്പം സുധാകര്‍ സിംഗ് എന്ന സൈനികനും കൊല്ലപ്പെട്ടിരുന്നു. സുധാകര്‍ സിംഗിന്റെ മൃതദേഹം വികൃതമാക്കിയിരുന്നു. സംഭവം ഇന്ത്യ-പാക് നയതന്ത്ര ബന്ധങ്ങളെ മോശമായി ബാധിച്ചിരുന്നു.