അനുഷ്‌കയെ കോഹ്‌ലി കാണാനെത്തി; ഇരുവരും കാറില്‍ സമയം ചെലവഴിക്കുന്നതിനിടെ ഒളിഞ്ഞുനോക്കിയ ആരാധകന്‍ താരങ്ങളുടെ ഫോട്ടോയെടുത്തു- ചിത്രങ്ങള്‍ വൈറലാകുന്നു
വെള്ളി, 3 ജൂണ്‍ 2016 (16:04 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴും ഇരുവരും കൂടിക്കാഴ്‌ചകള്‍ നടത്തുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്ന ഫോട്ടോകള്‍ പറയുന്നത് ഇരുവരും വീണ്ടും ഒത്തുചേർന്നുവെന്നാണ്
ബുധനാഴ്ച രാത്രി വിദേശത്തേക്ക് പോകാനായി മുംബൈ എയര്‍പോര്‍ട്ടിലെത്തിയ അനുഷ്‌കയെ യാത്രയാക്കാൻ കോഹ്‌ലി എത്തിയതാണ് പുതിയ വാര്‍ത്ത. കോഹ്‌ലി കാറില്‍ തനിച്ച് ഇരിക്കുന്നതിന്റെയും ശേഷം അനുഷ്‌കയുമായി കാറില്‍ സംസാരിച്ച് ഇരിക്കുന്നതുമാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍. ആരോ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു. പിന്നെ അത് ചൂടപ്പം പോലെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുകയായിരുന്നു.
താരങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പടരുമ്പോഴും ഇരുവരും കൂടിക്കാഴ്‌ച നടത്തുന്നത് പതിവായിരിക്കുകയാണ്. ട്വന്റി-20 ലോകകപ്പിന് ശേഷവും ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയും താരങ്ങള്‍ കൂടിക്കാഴ്‌ച നടത്തുകയും ഒരുമിച്ച് ഡിന്നര്‍ കഴിക്കുകയും ചെയ്‌തിരുന്നു.