സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ രണ്ടുദിവസത്തെ ചിന്തന്‍ ശിബിര്‍ ഇന്ന് ആരംഭിക്കും; മുഖ്യമന്ത്രി പങ്കെടുക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (08:06 IST)
സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ രണ്ടുദിവസത്തെ ചിന്തന്‍ ശിബിര്‍ ഇന്ന് ആരംഭിക്കും. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യോഗം വിളിച്ചു ചേര്‍ത്തത്. കേരളത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
 
സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍, ഡിജിപിമാര്‍ എന്നിവരും പങ്കെടുക്കും. നാളെ ചിന്തന്‍ ശിബിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article