രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 830 പേര്‍ക്ക്; 197 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ഒക്‌ടോബര്‍ 2022 (12:09 IST)
രാജ്യത്ത് കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 830 പേര്‍ക്ക്. ഇത് 197 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 21607 ആയി കുറഞ്ഞിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 
 
അതേസമയം ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരപ്പെട്ടത് 528981 പേരാണ്. അതേസമയം കൊവിഡ് മുക്തി നിരക്ക് 98.77 ശതമാനമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍