24 വര്‍ഷത്തിനു ശേഷം തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പുറത്ത്; കോണ്‍ഗ്രസ് അധ്യക്ഷനായി ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും

ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:14 IST)
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും. എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് ഗാന്ധി കുടുംബം പുറത്താകുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പരാജയപ്പെടുത്തിയാണ് ഖാര്‍ഗെയുടെ വരവ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍