സ്വർണ്ണക്കടത്ത് വിഷയത്തിൽ അമിത് ഷാ യോഗം വിളിച്ചു: അന്വേഷണം ഉന്നതരിലേക്കുമെന്ന് സൂചന

Webdunia
ശനി, 18 ജൂലൈ 2020 (12:03 IST)
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
 
സ്വർണ്ണക്കള്ളകടത്തുകേസിൽ അന്വേഷണം ഉന്നതരിലേക്കും നീളുന്നതിന്റെ സൂചനയാണ് യോഗത്തിൽ ലഭിച്ചത്.എന്‍.ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിന്റെ കേഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.
 
നേരത്തെ കേസിന്റെ ഒരുഘട്ടത്തിൽ  പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയത്. ഇത്തരത്തിൽ ധനമന്ത്രി നിര്‍മല സീതാരാമനും വി. മുരളീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article