അമിത്ഷായ്‌ക്കെതിരെ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെ ബിജെപി അന്വേഷിക്കുന്നതായി വെളിപ്പെടുത്തല്‍

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (10:32 IST)
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയ്ക്ക് 100 കോടി വാഗ്ദാനം ചെയ്തിരുന്നെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ ബിജെപി അന്വേഷിക്കുന്നതായി മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെ അന്വേഷിക്കാന്‍ അമിത് ഷാ ആജ്ഞാപിച്ചു എന്നതാണ് ഹിന്ദുസ്ഥാന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തക സുജാത ആനന്ദന്റെ ട്വീറ്റ്.
 
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സുജാതയുടെ ട്വീറ്റ്. ചൊവ്വാഴ്ച അമിത് ഷായും ഫഡ്‌നാവിസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളെല്ലാം ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച് നല്‍കിയത്.
 
നേരത്തെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തുവെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. അന്തരിച്ച മുന്‍ സിബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ സഹോദരി അനുരാധ ബിയാനിയാണ് വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article