ശബ്ദാതിവേഗത്തിൽ ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിച്ചു‍; ചരിത്ര നേട്ടത്തോടെ ലോക നെറുകയിൽ ഇന്ത്യ

ബുധന്‍, 22 നവം‌ബര്‍ 2017 (16:00 IST)
മിസൈൽ പ്രതിരോധ രംഗത്ത് മറ്റാർക്കും നേടാൻ സാധിക്കാത്ത ചരിത്ര നേട്ടത്തിനുടമയായി ഇന്ത്യ.  ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നായിരുന്നു മിസൈലിന്റെ വിക്ഷേപണം. 
 
ലോകത്തുതന്നെ ആദ്യമായാണു ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതുമെന്നതും പ്രത്യേകതയായി. ഇതോടെ ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്കു സ്വന്തമായി.
 
മഹാരാഷ്ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു പരീക്ഷണം. ബ്രഹ്മോസും സുഖോയും തമ്മില്‍ സംയോജിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേരത്തെതന്നെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 
 
ബ്രഹ്മോസ് ഇനി പോര്‍ വിമാനമായ സുഖോയില്‍ നിന്ന് ശത്രുവിനു നേരെ നിറയൊഴിക്കുന്നതോടെയാണ് ഇന്ത്യന്‍ സേന വലിയൊരു ശക്തിയായി മാറുക. അമേരിക്കയുടെ എ16 പോര്‍വിമാനത്തേക്കാള്‍ മികച്ചതാണ് ഇന്ത്യയുടെ സുഖോയ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍