വിവാദ പ്രസ്താവന: അമിത് ഷായ്ക്ക് കുറ്റപത്രം നല്‍കും

Webdunia
ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (16:37 IST)
ബിജെപി അധ്യക്ഷന്‍ അമിത് ഷയ്ക്ക് എതിരെ മുസഫര്‍നഗര്‍ പൊലീസ് കുറ്റപത്രം നല്‍കും. മുസഫര്‍നഗറില്‍ വിവാദ പ്രസ്താവന നടത്തിയെന്നാണ് കേസ്.  കഴിഞ്ഞ ഏപ്രില്‍ നാലിന് നടന്ന സംഭവത്തില്‍ ഇപ്പോള്‍ കുറ്റപത്രം നല്‍കിയതില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി വ്യക്തമാക്കി.

മുസഫര്‍ നഗര്‍ കലാപത്തിലുണ്ടായ അപമാനത്തിനു പകരംവീട്ടാന്‍ ബിജെപിക്കു വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗമാണു വിവാദമായത്. പ്രസംഗത്തിനിടെ പ്രതികാരം ചെയ്യണമെന്ന പ്രസ്താവനയാണ് കേസിന് കാരണമായത്.

ജനങ്ങളെ ഇളക്കിവിടുക, പ്രകോപനപരമായ പ്രസംഗം നടത്തി, വിവിധ ജനങ്ങള്‍ക്ക് ഇടയില്‍ ശത്രുത ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്ഥാവന നടത്തി എന്നീ കുറ്റങ്ങളാണ് മുസഫര്‍നഗര്‍ പൊലീസ് അമിത് ഷായ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാട്ട് സമുദായക്കാരെ ഇല്ലാതാക്കിയവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ബിജെപിയെ പിന്തുണയ്ക്കണമെന്നു പ്രസംഗത്തില്‍ അമിത് ഷാ അഭ്യര്‍ഥിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.