ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സന്ദർശനത്തിനെതിരേ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്ത്.
വർഗീയ കലാപമുണ്ടാക്കാനാണ് അമിത് ഷാ കേരളത്തില്‍ എത്തിയിരിക്കുന്നത്. അദ്ദേഹം സന്ദര്‍ശിച്ചിടത്തെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാകില്ലെന്നും മജീദ് പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങളെ നേരിടാന്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കൂട്ടായ്മ രംഗത്ത് വരുമെന്നും മജീദ് വ്യക്തമാക്കി.
കേരളത്തില്‍ അധികാരം നേടണമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും അതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് കെപിഎ മജീദ് നേരിട്ട് രംഗത്തെത്തിയത്.