അമിത് ഷാ ബിജെപി പാര്‍ട്ടി അധ്യക്ഷനായി നിയമിതനായേക്കും. നേരത്തേ സാധ്യത കല്പിക്കപ്പെട്ടിരുന്ന ജെ പി നദ്ദ പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ട്ടി അധ്യക്ഷനെ ശനിയാഴ്ച പ്രഖ്യാപിക്കും .
നേരത്തെ പാര്‍ട്ടി പ്രസിഡന്റായിരുന്ന രാജ്നാഥ് സിംഗ് കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നതോടെയാണ് പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ബിജെപി തീരുമാനിച്ചത്. അമിത് ഷായുടെ പേര് ആര്‍എസ്എസ് നേതൃത്വം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.