പാക് ചിത്രം ഒഴിവാക്കിയതിനോട് ആമിർ ഖാന് മൗനം; കാരണം ഡംഗൽ?

ശനി, 22 ഒക്‌ടോബര്‍ 2016 (09:03 IST)
പാകിസ്താൻ സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ബോളിവുഡ് താരം ആമിർ ഖാന് മൗനം. 18 ആമത് ജിയോ മാമി മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങിനെത്തിയ ആമിര്‍ഖാനോട് മേളയില്‍നിന്ന് പാക് ചലച്ചിത്രം ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിക്കാതിരുന്നത്. 
 
മുംബൈ ചലച്ചിത്രമേളയില്‍നിന്ന് പാകിസ്താന്‍ സിനിമ ഒഴിവാക്കിയിരുന്നു. ഈ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ആമിർ മൗനം പാലിച്ചത്. ‘യേ ദില്‍ ഹെ മുശ്കില്‍’ സിനിമാവിവാദത്തെക്കുറിച്ചും ചോദ്യമുയര്‍ന്നു. എന്നാല്‍, മേള സംഘാടകരായ മാമിയോട് അഭിപ്രായം ചോദിക്കാനാണ് ആമിര്‍ പറഞ്ഞത്. അതേസമയം, ആമിർ ഖാന്റെ ധങ്കൽ എന്ന ചിത്രം ഇറങ്ങാനുള്ളതിനാൽ ആണ് ആമിർ പ്രതികരിക്കാത്തതെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
 
കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍  കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘യേ ദില്‍ ഹെ മുശ്കില്‍’ എന്ന സിനിമയില്‍ പാക് നടന്‍ ഫവാദ്ഖാന്‍ വേഷമിട്ടതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഭീഷണിയുയര്‍ത്തിയിരുന്നു. വിലക്കിനെതിരെ സംസാരിച്ചവർക്കും ആരോപണങ്ങൾ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക