ജമ്മുവിലെ ബാല്‍താലില്‍ ഉണ്ടായ പ്രാദേശിക സംഘര്‍ഷത്തേ തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനത്തിനെത്തിയ തിര്‍ഥാടകസംഘം വഴിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. രാവിലെ എട്ടുമണിയോടെ സ്‌ഥലത്തെ കച്ചവടക്കാരും കുതിരക്കാരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നുള്ള ആയിരത്തോളം തീര്‍ത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്.
പ്രാദേശിക സംഘര്‍ഷത്തേ തുടര്‍ന്ന് പ്രദേശവാസികള്‍ പരസ്പരം കല്ലേറും തീവയ്പ്പും നടത്തുന്നതായാണ് വാര്‍ത്തകള്‍. തീര്‍ഥാടക സംഘത്തില്‍ 32 മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ തീര്‍ത്ഥാടകരുടെ ബസിനുനേരെ കല്ലെറിയുകയും ടെന്റുകള്‍ക്ക് തീ വെയ്‌ക്കുകയും ചെയ്‌തു. സംഭവത്തില്‍ നിരവധി തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ശ്രീനഗറില്‍ നിന്നും നൂറുകിലോ മീറ്റര്‍ അകലെയാണ് ബാല്‍താല്‍. പ്രതിഷേധത്തെ തുടര്‍ന്ന് ആറു മണിക്കൂറിലേറെയായി തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മഴ കനത്തതോടെ സ്‌ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തേ തുടര്‍ന്ന് അടിയന്തര നടപടിക്ക് സംസ്ഥാത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി