ആംആദ്മി കാന്റീനുകളുമായി ഡല്‍ഹിയുടെ മനം കവരാന്‍ കെജ്രിവാള്‍

Webdunia
വ്യാഴം, 16 ജൂലൈ 2015 (18:03 IST)
കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കാന്റീനുകള്‍ തുടങ്ങാന്‍ പോകുന്നു. ആം ആദ്മി കാന്റീനുകള്‍ എന്ന് പേരിട്ടിരുക്കുന്ന കാന്റീനില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് 10 രൂപയ്ക്ക് ഉണ് കഴിക്കാന്‍ സാധിക്കും. തമിഴ്‌നാട്ടിലെ അമ്മ കാന്റീന്‍ മാതൃകയാക്കിയാണ് കെജ്രിവാളിന്റെ ആം ആദ്മി കാന്റീനുകള്‍ തുടങ്ങുക.

കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. വ്യവസായ പ്രദേശങ്ങളിലും ആശുപത്രികളിലും വാണിജ്യ കേന്ദ്രങ്ങളിലുമാകും ആദ്യം കാന്റീൻ തുടങ്ങുക. ഭക്ഷ്യ സിവിൽ സപ്ലെസിനാണ് നടത്തിപ്പു ചുമതല. തമിഴ്നാടിന്റെ എല്ലാ നഗരങ്ങളിലും മുഖ്യന്ത്രി ജയലളിത തുടക്കമിട്ട അമ്മ കാന്റീൻ വൻ വിജയമായിരുന്നു. മൂന്നു നേരം (രാവിലെ, ഉച്ചയ്ക്ക്, രാത്രി) തുച്ഛമായ നിരക്കിൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കാം.