എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍ തന്നെയെന്ന് ആര്‍എസ്‌എസ്. രാഷ്‌ട്രീയ സ്വയംസേവക സംഘ(ആര്‍ എസ് എസ്)ത്തിന്റെ കണ്ണില്‍ എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും മതത്തിന്റെയോ ജാതിയുടേയോ പേരില്‍ വേര്‍തിരിവില്ലായെന്നും സംഘടനാ നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സംഘത്തിന്റെ ത്രിദിന അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.
2012 ല്‍ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ 1000 അപേക്ഷകളാണ് ലഭിച്ചത്. എന്നാലത് പ്രതിമാസം 7,000 അപേക്ഷകള്‍ എന്ന നിലയിലേക്ക് വളര്‍ന്നുവെന്നും ആര്‍എസ്‌എസ് നേതാവ് പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ന്യൂനപക്ഷമെന്നൊന്നില്ല എന്നും വൈദ്യ പറഞ്ഞത്. അതേസമയം, മുസ്ലീങ്ങളും സംഘടനയുടെ പരിശീലനത്തിന് എത്തുന്നുണ്ടെന്നും ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ആര്‍എസ്‌എസിന്റെ പ്രവര്‍ത്തന രീതി പരിചയപ്പെടുത്തുന്ന ഏഴ് ദിന ശിക്ഷാ വര്‍ഗില്‍ കഴിഞ്ഞ വര്‍ഷം 8,0000 പേരാണ് പങ്കെടുത്തത്. ഈ വര്‍ഷം അത് 1.2 ലക്ഷം ആയി ഉയര്‍ന്നുവെന്നും വൈദ്യ ചൂണ്ടിക്കാട്ടി.