വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. ഇന്നു അര്‍ദ്ധരാത്രി പന്ത്രണ്ടു വരെയാണു പണിമുടക്ക്. സർക്കാർ ഓഫിസുകളെയും പൊതു യാത്രാ സംവിധാനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കും.
പണിമുടക്കുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂല നിലപാടു സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവും മന്ത്രിമാരും സെക്രട്ടേറിയറ്റിൽ എത്താൻ സാധ്യത കാണുന്നില്ല. തൊഴിലും തൊഴിലവസരങ്ങളും വർധിപ്പിക്കുക, വിലക്കയറ്റം തടയുക, അസംഘടിത തൊഴിലാളികൾക്കു സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.