അലിയ ഭട്ടിന്റെ അടിവസ്‌ത്രത്തെ ചൊല്ലി വിവാദം; ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു

Webdunia
ഞായര്‍, 28 ഫെബ്രുവരി 2016 (11:59 IST)
ബോളിവുഡ് സുന്ദരി അലിയ ഭട്ട് വീണ്ടും ചൂടന്‍‌ വാര്‍ത്തകളുടെ മധ്യത്തില്‍. പ്രമുഖ ഫാഷന്‍ മാഗസിനായ വോഗിന്റെ പുതിയ പതിപ്പിന്റെ കവര്‍ ചിത്രത്തിലെ അലിയയുടെ വസ്‌ത്രധാരണമാണ് വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുന്നത്. ചിത്രത്തിലെ വിമര്‍ശിച്ചും അനുകൂലിച്ചും സെലിബ്രിറ്റികള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

അലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ് കവര്‍ ചിത്രത്തില്‍ താരങ്ങള്‍. ഇതില്‍ അലിയ ധരിച്ചിരിക്കുന്നത് ബിക്കിനി ഗെറ്റപ്പിലുള്ള വസ്‌ത്രമായിരുന്നു. ഇതിനെതിരെയാണ് കമാല്‍ ആര്‍ ഖാന്‍ രംഗത്തെത്തിയത്.

പാന്റിയില്‍ അലിയയെ കാണാന്‍ കൊച്ചു കുട്ടികളെ പോലെയാണ്. എങ്കിലും ആളുകള്‍ അവളെ അത് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നായിരുന്നു കമാല്‍ ഖാന്റെ ട്വീറ്റ്. ഏതായാലും സംഭവം ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുകയാണ്. കമാല്‍ ഖാന്റെ പ്രസ്‌താവനയ്‌ക്കെതിരെ പലരും രംഗത്തെത്തി. സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ കമാല്‍ ട്വീറ്റ് പിന്‍വലിച്ചു. കമാലിന്റെ ട്വീറ്റിനെതിരെ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും രംഗത്ത് വന്നിട്ടുണ്ട്.