ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചു; അല്‍ ജസീറയ്ക്ക് വിലക്ക്

Webdunia
വെള്ളി, 17 ഏപ്രില്‍ 2015 (17:59 IST)
ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതിന് അന്താരാഷ്ട്ര വാര്‍ത്താ ചാനലായ അല്‍ ജസീറയ്ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി. അഞ്ച് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
ഒന്നിലധികം തവണ തെറ്റ് ആവര്‍ത്തിച്ചതിനാലാണ് നടപടി. 2013 ലും 2014 ലുമാണ് ചാനല്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചത്.  ഒരു ഭൂപടത്തില്‍ ഇന്ത്യയുടെ ഒരു ഭാഗം കാണിക്കാതിരിക്കുകയും മറ്റൊരവസരത്തില്‍ രാജ്യാതിര്‍ത്തി വ്യക്തമാക്കാത്ത രീതിയില്‍ കാണിക്കുകയും ചെയ്തു. 
 
ആഡമാന്‍‍, ലക്ഷദ്വീപ്, കശ്മീര്‍ എന്നീ സ്ഥലങ്ങളില്ലാതെയാണ് ഇന്ത്യയുടെ മാപ്പ്  അല്‍ജസീറ കാണിച്ചത്.ഇതേത്തുടര്‍ന്ന് 2014 ആഗസ്റ്റില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗ്ലോബല്‍ ന്യൂസിന്റെ സോഫ്റ്റ്‌വയറില്‍ നിന്നാണ് ഭൂപടങ്ങള്‍ ലഭിച്ചതെന്നാണ് അല്‍ ജസീറയുടെ വിശദീകരണം.