ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ചു.
അതിര്‍ത്തി തര്‍ക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടര്‍ച്ചയായി വഷളാക്കുന്ന സാഹചര്യത്തിലാണ് നിയമനം. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അടുത്തിടെയായി തുടര്‍ച്ചയായ കടന്നു കയറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നയതന്ത്രബന്ധത്തെ വഷളാക്കി.
മ്യാന്‍മറും ചൈനയുമായി ബന്ധപ്പെട്ട നയതന്ത്ര പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നേതൃത്വംനല്‍കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഡോവലിന്റെ പുതിയ നിയമനം. അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ഡോവലിന്റെ നേതൃത്വത്തിനാകുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.