ജിയോയ്‌ക്ക് പണി കിട്ടുമോ ?; ഏയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ എന്തെന്ന് അറിഞ്ഞാല്‍ ഞെട്ടും
റിലയന്‍സ് ജിയോ വിപണി പിടിച്ചടക്കുന്ന സാഹചര്യത്തില്‍ അതിവേഗ ബ്രോഡ്‌ബാന്‍ഡ് സംവിധാനവുമായി എയര്‍ടെല്‍ രംഗത്ത്. 100 എംബിപിഎസ് വേഗം വരെ ലഭിക്കുന്ന വി ഫൈബര്‍ എന്ന പേരിലുള്ള ബ്രോഡ്‌ബാന്‍ഡാണ് എയര്‍ടെല്‍ തുടങ്ങിയിരിക്കുന്നത്.
വി ഫൈബര്‍ ആദ്യഘട്ടത്തില്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുക. പരീക്ഷണണാടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് ഫ്രീയായി നല്‍കാനും പദ്ധതിയുണ്ട്. ഡേറ്റയോടൊപ്പം ഫ്രീയായി പരിധിയില്ലാതെ കോളും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
എയര്‍ടെല്ലിന്റെ ഫിക്‍സ്‌ഡ് ലൈന്‍ വരിക്കാര്‍ക്ക് പുതിയ പദ്ധതിയിലേക്ക് മാറാനും ഓഫര്‍ നല്‍കും. ഇതിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 599 രൂപയ്‌ക്ക് 10 ജിബി ഡേറ്റയാണ്. എന്നാല്‍ 1,299 രൂപയ്‌ക്ക് 60 ജിബി ഡേറ്റ പാക്കേജ് വാങ്ങുന്നവര്‍ക്ക് മാത്രമെ സൌജന്യ കോള്‍ സേവനം ലഭ്യമാകൂ.