ശക്തരില്‍ ശക്തന്‍, ഇന്ത്യന്‍ വായൂസേനയുടെ നമുക്കറിയാത്ത രഹസ്യങ്ങള്‍

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (16:27 IST)
ശക്തരരില്‍ ശക്തര്‍‍, ആക്രമണങ്ങളില്‍ മുറിവേറ്റ വന്യമൃഗം പോലെ പ്രതികരിക്കുന്നവര്‍ ലോകത്തിലെ ഏറ്റവും ശക്തമായ വായൂസേനയായ ഇന്ത്യന്‍ എയര്‍ ഫോര്‍സിനെ വേണമെങ്കില്‍ ഇങ്ങനെ വിശദീകരിക്കാം. ലോകത്തിലേ തന്നെ ഏറ്റവും കരുത്തേറിയ അത്യാധുനിക വായൂസേനയായി തീരാനുള്ള പരിശ്രമത്തിലാണ് നിലവില്‍ കരുത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തുള്ള നമ്മുടെ സ്വന്തം ആകാശത്തിലെ കാവല്‍ക്കാര്‍.   കരുത്തില്‍ ശക്തി പ്രകടിപ്പിക്കന്‍ ഇപ്പോള്‍ അത്യാധുനിക സുഖോയ് യുദ്ധവിമാനത്തിന്റെ പണിപ്പുരയിലാണ് രാജ്യം.

അഞ്ചാം തലമുറയിലുള്ള ഈ യുദ്ധവിമാനം 2015ല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ അമേരിക്കയുടെ എഫ്-22 യുദ്ധവിമാനത്തിനോട് കിടപിടിക്കുന്നതായിത്തീരും ഇത്. റഷ്യന്‍ സഹകരണത്തൊടെയാണ് സുഖോയ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 224 സ്ക്വാഡ്രണുകളാണ് ഇന്ത്യന്‍ എയര്‍ഫോര്‍സിന് ആകെയുള്ളത്. ഇതില്‍ താജിക്കിസ്ഥാനിലെ ഫാര്‍ഖോര്‍ എയര്‍ബേസ് ഉള്‍പ്പെടും. രാജ്യത്തിനു പുറത്ത് ഇന്ത്യന്‍ സേനയ്ക്കുള്ള ഏക കേന്ദ്രമാണ് ഇത്.

പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, ചരക്കു നിക്കത്തിനുപയോഗിക്കുന്ന വിമാനങ്ങള്‍ എന്നിവകളുടെ ആകെ എണ്ണം 1,473 വരും. ലോകത്തില്‍ തന്നെ ഇത്രയും സമ്പന്നമായ വായൂസേനകള്‍ വിരളമാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പ്രഫഷണലുകളും, കൌശലക്കാരുമായ വായൂസേനയാണ് നമ്മുടേത്. രാജ്യത്തെമ്പാടുമുള്ള 64 വ്യോമ താവളങ്ങളിലായാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമസേന വിമാനങ്ങളായ സി-17 ഗ്ലോബ് മാസ്റ്റര്‍-3, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, സൂപ്പര്‍ ഹെര്‍ക്കുലീസ് 11-76 എന്നിവ ഉപയോഗിക്കുന്നതും ഇന്ത്യന്‍ എയര്‍ഫോര്‍സാണ്. അമേരിക്ക പോലും ഇത്രയും അധികം ഉപയോഗിക്കുന്നില്ല. ഇതില്‍ സി-130 ജെ ഉപയോഗിച്ച് ഏറ്റവും ഉയരത്തില്‍ ലാന്‍ഡിംഗ് നടത്തിയ റെക്കോര്‍ഡും ഇന്ത്യന്‍ വ്യോമസേനയ്ക്കവകാശപ്പെട്ടതാണ്. ലോകത്തിലേ തന്നെ ഏറ്റവും ഉയരം കൂടിയ വ്യോമസേനാ താവളവും ഇന്ത്യയ്ക്കുള്ളതാണ്. സിയാച്ചിനിലെ 22,000 അടി ഉയരത്തിലുള്ളത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധവിമാനമാണ് എച്‌എ‌എല്‍ മാരുത്. ജെര്‍മന്‍കാരനായ എഞ്ജിനീയര്‍ കുര്‍ട്ട് ടാങ്ക് ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. 1961മുതല്‍ 85 വരെ ഈ വിമാനം വ്യോമസേന ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തദ്ദേശിയ സൂപ്പര്‍സോണിക് യുദ്ധവിമാനമാണ് തേജസ്. ഇത് നിര്‍മ്മിക്കുന്നതും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡാണ്. എച്‌എ‌എല്‍ വികസിപ്പിച്ച യുദ്ധ ഹെലികോപ്റ്ററാണ് ഭാരത് രക്ഷക്. ഇത് 2015 ഡിസംബറോടെ സേനയുടെ ഭാഗമായി മാറും. ലോകത്തിലേതന്നെ മികച്ച അത്യാധുനിക യുദ്ധ ഹെലികോപ്റ്ററാണ് ഭാരത് രക്ഷക്.

139 ഓളം ജാഗ്വാര്‍ യുദ്ധവിമാനങ്ങളും, 100ഓളം വരുന്ന മിഗ്27‌എസ് വിമാനങ്ങളുമാണ് വ്യോമസേനയുടെ കരുത്തരായ പോരാളികള്‍. കൂട്ടത്തില്‍ സുഖോയിയും, തേജസും ചേരുന്നതോടെ കരുത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സേനയേ വെല്ലാന്‍ ഇനി ആര്‍ക്കും സാധിക്കില്ല. സ്വാതന്ത്രത്തിനു മുമ്പ് റോയല്‍ ഇന്ത്യന്‍ എയര്‍ഫോര്‍സ് എന്നായിരുന്നു വായൂസേനയുടെ പേര്‍. എന്നാല്‍ ഇത് കരസേനയുടെ കീഴിലുള്ള ഒരു വിഭാഗം മാത്രമായിരുന്നു.
1950ല്‍ ഇന്ത്യ റിപ്പബ്ലിക്കായതോടെയാണ് റോയല്‍ എന്ന പദം എടുത്തുമാറ്റിയത്.

നമ്മുടെ വായൂസേന രാജ്യത്തിനു പുറത്ത് ആക്രമണം നടത്തി പ്രഹരശേസി എതിരാളികള്‍ക്ക് കാണിച്ചുകൊടുത്തിട്ടുള്ളതാണ്. ആദ്യത്തെ രാജ്യാന്തര ദൌത്യം 1960ല്‍ ആണ്. 1960ല്‍ കോംഗോയിലെ 75 വര്‍ഷം നീണ്ടുനിന്ന ബെല്‍ജിയം അധിനിവേശം ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ വായൂസേന ഇടപെടുകയുണ്ടായി. പിന്നീട് നടന്ന ഇന്ത്യ- പാക് യുദ്ധങ്ങളില്‍ നേരിട്ട് പങ്കാളിയായിട്ടില്ല 1990 വരെ. വായൂസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു ഓപ്പറേഷന്‍ രാഹത്ത്. 2013ല്‍ ഉത്തരേന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് 19,600 ആളുകളേയാണ് അന്ന് വ്യോമസേന രക്ഷപ്പെടുത്തിയത്.