വായു മലിനീകരണം മൂലം ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ഈ മാസം 18 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌കൂളുകള്‍ വേഗത്തില്‍ അടയ്ക്കാനും ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ നല്‍കാറുള്ള ശീതകാല അവധി നേരത്തെ നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.