മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം, കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 നവം‌ബര്‍ 2023 (10:21 IST)
മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. പോലീസിന് നേരെ ഉണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്കാണ് കല്ലേറില്‍ പരിക്കേറ്റത്. സംഭവത്തില്‍ കല്ലെറിഞ്ഞ ജയപ്രസാദ് ഉള്‍പ്പെടെയുള്ള നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 12 മണിക്ക് ഉച്ചഭാഷിണി ഉപയോഗം പോലീസ് നിര്‍ത്തിയതിന് പിന്നാലെ മദ്യപിച്ച് ഡാന്‍സ് കളിച്ച സംഘം കസേരകള്‍ തല്ലി തകര്‍ക്കുകയായിരുന്നു. 
 
പിന്നാലെ പോലീസിനെ ഇവര്‍ കല്ലെറിയുകയും ചെയ്തു. ഇതിലാണ് രാജിക്കു പരിക്കേറ്റത്. നേരത്തെയും മാനവീയം വീഥിയില്‍ സംഘര്‍ഷം നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍