ഇന്ന് പിജി ഡോക്ടര്‍മാര്‍ പണിമുടക്കും, ആശുപത്രി പ്രവര്‍ത്തനം ഭാഗീകമായി തടസപ്പെടും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 നവം‌ബര്‍ 2023 (08:38 IST)
ഇന്ന് പിജി ഡോക്ടര്‍മാര്‍ പണിമുടക്കും. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ടു മുതല്‍ നാളെ രാവിലെ എട്ടുമണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിക്കും. ഇതോടെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസ്സപ്പെടും.
 
പിജി വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ കൂട്ടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍