ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമാകും, നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ

ചൊവ്വ, 7 നവം‌ബര്‍ 2023 (14:37 IST)
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട,എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
 
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നവംബര്‍ 8 നു ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 3 4 ദിവസം മിതമായ / ഇടത്തരം വ്യാപകമായ മഴക്ക് സാധ്യത.
 
കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്തദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള യെല്ലോ അലര്‍ട്ട് ഇങ്ങനെ
 
8-11-2023: ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
09-11-2023: ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍