മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മിസോറാമില്‍ ഒറ്റഘട്ടമായും ഛത്തീഗഢില്‍ രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുക. ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തില്‍ 223 സ്ഥാനാര്‍ത്ഥികാണ് ജനവിധി തേടുന്നത്. 40,78,681 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
മിസോറമിലെ 40 മണ്ഡലങ്ങളിലുമായി 1,276 പോളിംഗ് ബൂത്തുകളാണുള്ളത്. 174 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. ആകെ 857,000 വോട്ടര്‍മാരുള്ളതില്‍ മലനിരകളില്‍ താമസിക്കുന്നവര്‍ക്ക് തപാല്‍ വഴി വോട്ട് ചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്.